നാല് കിലോ കഞ്ചാവുമായി മൂന്നു പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 5 ഫെബ്രുവരി 2021 (18:47 IST)
കൊച്ചി: നാല് കിലോ കഞ്ചാവുമായി മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. വടക്കാഞ്ചേരി കുന്നിപ്പറമ്പില്‍ സുമേഷ് (26), വരന്തരപ്പിള്ളി അരങ്ങന്‍ വീട്ടില്‍ ബാലു (21), ഫോര്‍ട്ട് കൊച്ചി അമ്പഴത്ത് വീട്ടില്‍ വിഷ്ണു (22) എന്നിവരാണ് പിടിയിലായത്.    
 
കളമശേരി മൂലേപ്പാടത്തെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇവിടെ നിന്ന് മൂന്നു കിലോ കഞ്ചാവ്, അഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവയും കണ്ടെടുത്തു. തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവും ലഹരിമരുന്നും ഇവിടെയെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി.
 
കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article