കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

Webdunia
വെള്ളി, 24 ഏപ്രില്‍ 2020 (09:01 IST)
കോഴിക്കൊട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽവാച്ചാണ് മരണം സംഭവിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശിളുടെ മകളാണ് മരിച്ച കുഞ്ഞ്. കുട്ടിക്ക് ജൻമനാ ഹൃദ്രോഗം ഉണ്ടായിരുന്നു. ന്യുമോണിയ ബാധയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. 
 
കുഞ്ഞിന് രോഗം പകർന്നത് എങ്ങനെ എന്നത് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് നേരത്തെ കൊവിഡ് ബാധിച്ച് ഭേതമായിരുന്നു. കൊവിഡ് ബാധിച്ച് കുഞ്ഞ് മരിച്ചതിനെ തുടർന്ന് നേരത്തെ കുഞ്ഞിനെ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. മാതാപിതാക്കളുടെ പരിശോധനാഫലം ഇന്ന് ലഭിയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article