കോട്ടയത്ത് വീണ്ടും രണ്ടുപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് പഞ്ചയാത്തുകളെയും നാല് നഗരസഭാ വാർഡുകളെയും ഹോട്ട് സ്പോട്ടുകളായി പുനർനിശ്ചയിച്ചു. കോട്ടയം ചന്തയിലെ ചുമട്ടുതൊഴിലാളിയ്ക്കും, പനച്ചിക്കാട് സ്വദേശിയായ പുരുഷ നഴ്സിനുമാണ് കോട്ടയത്ത് വീണ്ടും വൈറസ് ബധ സ്ഥിരീകരിച്ചത്. പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകൾ, കോട്ടയം നഗരസഭയുടെ 20, 29, 36, 37 വാർഡുകളുമാണ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
പാലക്കാട് രോഗം സ്ഥിരീകരിച്ച ലോറി ഡ്രൈവർ സാധനങ്ങളുമായി മാർക്കറ്റിൽ എത്തിയപ്പോൾ സാധനങ്ങൾ ഇറക്കുന്നതിൽ ചുമട്ടുതൊഴിലാളി പങ്കാളിയായിരുന്നു. ഇതേ ലോറിയിൽ ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന ആളുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയ യുവാവ് മാർച്ച് 24നാണ് പനച്ചിക്കാട്ടെ വിട്ടിൽ എത്തിയത്. ഏപ്രിൽ 22ന് പനി ബധിച്ചതോടെ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.