കൊവിഡ് ബാധിതരെന്ന് സംശയിയ്ക്കുന്ന മുപ്പതിലേറെ പേരെ കാണാതായി

വെള്ളി, 24 ഏപ്രില്‍ 2020 (07:54 IST)
ഡൽഹി: കൊവിഡ് ബധിതരെന്ന് സംശയിച്ച് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 30 ലധികം പേരെ കാണാതായതായി റിപ്പോർട്ട്. നഗരത്തിലെ മുഖർജി നഗർ, ആസാദ്പൂർ എന്നിവിടങ്ങളിൽനിന്നുമാണ് കൊവിഡ് രോഗികൾ എന്ന് സംശയിക്കുന്നവരെ കാണാതായത്. കാണാതയവരുടെ കൂട്ടത്തിൽ നേപ്പാൾ സ്വദേശികളും ഉണ്ട് എന്നാണ് സൂചനകൾ.
 
ആസാദ്പൂർ കോളനിയിൽ കേന്ദ്രത്തിൽ ഏപ്രിൽ 15ന് നൂറിലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിരുന്നു. 21ന് രാത്രിയൊടെയാണ് ഇവിടെനിന്നും നാലുപേരെ കാണാതാവുന്നത്. മുഖർജി നഗറിലെ കേന്ദ്രത്തിൽ ഏപ്രിൽ 16ന് 125 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. 20ന് ഇവിടെനിന്നും30 പേരെ കാണാതാവുകയായിരുന്നു. സംഭവത്തിൽ പ്രത്യേക സംഘങ്ങൾ രൂപികരിച്ച് ഡൽഹി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അയൽ സംസ്ഥാനങ്ങൈളിലെ പൊലീസിനും വിവരങ്ങൾ കൈമാാറിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍