ഒറ്റ ചാർജിൽ 600 കിലോമീറ്റർ, ഫോക്‍സ്‌വാഗണിന്‍റെ ഐകോണിക് 'മൈക്രോബസ്' തിരികെയെത്തുന്നു

വ്യാഴം, 23 ഏപ്രില്‍ 2020 (15:22 IST)
ഏതൊരു ജനറേഷനും ഒടിയ്ക്കാൻ ആഗ്രഹിക്കുന്ന വാഹനം അങ്ങനെ വിശേഷിപ്പിക്കാം ഫോക്സ്‌വാഗണിന്റെ മൈക്രോബസിനെ. ഇന്നും വാഹനത്തിന് ആവശ്യക്കാർ ഏറെയാണ്. ബീറ്റില്‍ കഴിഞ്ഞാല്‍ ഫോക്സ്‍വാഗണിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് മൈക്രോബസ്. അൻപതുകളിൽ പുറത്തിറങ്ങിയ ജനപ്രിയ വാഹനത്തെ ഇലക്ട്രിക് പരിവേഷത്തോടെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഫോക്സ്‌വാഗൺ. 2022ൽ ആയിരിയ്ക്കും വാഹനം പുറത്തിറങ്ങുക. 
 
ക്യാമ്പർ വാഹനമായി ഉപയോഗിയ്ക്കാവുന്ന ഏഴ് പേർക്ക് സഞ്ചരിയ്ക്കാവുന്ന എംപിവിയായാണ് വാഹനം വിപണിയിൽ എത്തുക. എൽഇഡി ഹെഡ്‌ലാമ്പുകളും, ടെയിൽ ലാമ്പുകളും, 22 ഇഞ്ച് വീലുകളുമെല്ലാമായി വാഹനത്തിന്റെ ഡിസൈണിനെ കൂടുതൽ ഭാംഗിയാക്കിയിട്ടുണ്ട്. 369 ബിഎച്ച്‌പി കരുത്ത് പകരുന്ന ഇലക്ടിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുക. ഒറ്റ ചാർജിൽ 600 കിലോമീറ്റർ താണ്ടാൻ വാഹനത്തിന് സാധിയ്ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍