പേര് ചോദിച്ചു, മുസ്‌ലിമെന്ന് മനസിലായതൊടെ സാധനങ്ങൾ വാങ്ങാൻ കൂട്ടാക്കിയില്ല, ഡെലിവറി ഏജന്റിന്റെ പരാതിയിൽ അറസ്റ്റ്

വ്യാഴം, 23 ഏപ്രില്‍ 2020 (11:32 IST)
മുംബൈ: മുസ്‌ലിം മതത്തിൽപ്പെട്ട വ്യക്തിയെന്ന കാരണത്താല്‍ ഡെലിവറി ബോയ് കൊണ്ടുവന്ന സാധനങ്ങള്‍ വാങ്ങാൻ വിസമ്മതിച്ച സംഭവത്തില്‍ അറസ്റ്റ്. മഹാരാഷ്ട്ര താനെയിലെ കാശിമിറ സ്വദേശി ഗജനന്‍ ചതുര്‍വേദിയെയാണ് മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ അറസ്റ്റ് ചെയ്തത്.
 
ചൊവ്വാഴ്ച രാവിലെയാണ് ഓര്‍ഡര്‍ അനുസരിച്ചുളള ഉത്പനങ്ങളുമായി ഡെലിവറി ബോയ് ഗജനന്‍ ചതുര്‍വേദിയുടെ വീട്ടില്‍ എത്തിയത്. വീട്ടിൽ എത്തിയ ഡെലിവറി ഏജന്റിനോട് ചതുര്‍വേദി പേര് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട വ്യക്തിയില്‍ നിന്ന് ഒന്നും സ്വീകരിക്കില്ലെന്ന് പറഞ്ഞതായി ഡെലിവറി ഏജന്റ് പരാതിയില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍