കൊവിഡ് 19: ഓക്‍സ്‌ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങും

വ്യാഴം, 23 ഏപ്രില്‍ 2020 (11:06 IST)
ലണ്ടന്‍: ഓക്സ്ഫഡ്​യൂനിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ്​വാക്സിന്‍ ഇന്നുമുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങും. പരീക്ഷണം വിജയകരമായാല്‍ ബ്രിട്ടീഷുകാര്‍ക്ക് അതിവേഗം വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കും എന്ന് ആരോഗ്യ സെക്രട്ടറി ഹാന്‍കോക്ക്​പറഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിന്​ സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും ഹാന്‍കോക്ക്​വ്യക്തമാക്കി.
 
ബ്രിട്ടനില്‍ ഓക്സ്ഫഡ്​യൂണിവേഴ്സിറ്റിയിലും ഇംപീരിയല്‍ കോളജിലും കോവിഡ്​ വാക്സിനായി ഗവേഷണം നടക്കുന്നുണ്ട്. കോവിഡ്​ വാക്സിന്‍ ഗവേഷണങ്ങള്‍ക്കായി 420 കോടിയോളം രൂപയാണ്​ ഇരു സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. പരീക്ഷണം വിജയകരമായാല്‍ ഉടൻ ഉത്പാദനം വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാൻ നീക്കം ആരംഭിച്ചുകഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍