പൊലീസ് സഹായത്തോടെ സംസ്ഥാന അതിർത്തി കടന്നു, അധ്യാപികയ്ക്കെതിരെ കേസ്

വ്യാഴം, 23 ഏപ്രില്‍ 2020 (09:52 IST)
വയനാട്: പൊലീസിന്റെയും, എക്സൈസിന്റെയും സഹായത്തോടെ കേരള-കര്‍ണാടക അതിര്‍ത്തി കടന്ന് യാത്ര ചെയ്ത അധ്യാപികയ്ക്കെതിരെ കേസെടുക്കും. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്ക്കെതിരെയാണ് കേസെടുക്കുക. പകര്‍ച്ചവ്യാധി നിയമപ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. അധ്യാപികയ്ക്ക് പാസ് അനുവദിച്ചത് ആറ്റിങ്ങല്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പിയാണ്. 
 
എന്നാൽ പൊലീസിന് പാസ് അനുവദിക്കാന്‍ അധികാരമില്ലെന്നും അന്തര്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ പാസ് അനുവദിക്കേണ്ടത് അതത് ജില്ലാ കളക്ടർമാരാണെന്നും വയനാട് കളക്ടര്‍ വ്യക്തമാക്കി. താമരശേരിയില്‍ നിന്നും അദ്ധ്യാപികയെ വയനാട് മുത്തങ്ങ അതിര്‍ത്തി കടത്തിയത് എക്സൈസായിരുന്നു. അധ്യാപികയെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കളക്ടര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി‌ക്കെതിരെയും കേസുണ്ടാകും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍