പ്രതിപക്ഷം നന്മ ലഭിയ്ക്കാത്ത നസ്രത്ത്: സർക്കാരിന് പിന്തുണയുമായി കാനം

വെള്ളി, 24 ഏപ്രില്‍ 2020 (08:17 IST)
സ്പ്രിൻക്ലർ വിവാദത്തെ കുറിച്ച് പരാമർശിക്കാത്തെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രൻ. സർക്കാർ മഹാമാരിയെ അതിജീവിക്കാൻ ശ്രമിയ്ക്കുമ്പോൾ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായാണ് കോൺഗ്രസും ബിജെപിയും പ്രവർത്തിക്കുന്നത് എന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ കാനം കുറ്റപ്പെടുത്തുന്നു.
 
സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. ദുരന്തവേളയിൽ അതിജീവനത്തിനായി പരിശ്രമിച്ച ആരോഗ്യ മന്ത്രിയെപോലും പ്രതിപക്ഷം അതിക്ഷേപിയ്ക്കാൻ ശ്രമിച്ചു. ജനം കയ്യൊഴിയുമെന്ന ബോധ്യമാണ് ഈ അസംബന്ധ നാടകങ്ങൾക്ക് കാരണം എന്നും, പ്രതിപക്ഷം നന്മ ലഭിയ്ക്കാത്ത നസ്രത്ത് ആണെന്നും കാനം രാജേന്ദ്രൻ ലേഖനത്തിൽ ആരോപിച്ചു.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍