സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിനു സാധ്യത; ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്, അതീവ ജാഗ്രത

Webdunia
തിങ്കള്‍, 16 മെയ് 2022 (08:09 IST)
ശക്തമായ പേമാരി തുടര്‍ന്നാല്‍ സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിലെ മണിമലയാറ്റിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മറ്റ് നദികളിലെ ജലനിരപ്പ് ജാഗ്രതയോടുകൂടി നിരീക്ഷിച്ച് വരികയാണെന്നുമാണ് ജല കമ്മീഷന്‍ അറിയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article