സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ. നാളെയും മറ്റന്നാളും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും ഓറഞ്ച് അലര്‍ട്ടാണ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. മഴ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സഹായത്തിനായി 24മണിക്കൂറും 1077 എന്ന നമ്പരില്‍ ബന്ധപ്പെടാം.