വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2022 (07:55 IST)
തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മരുമകള്‍ അഭിരാമി, ഇളയമകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് റയാനും തീപിടിത്തത്തില്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ മൂത്തമകന്‍ നിഹുലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥാലത്തെത്തി അന്വേഷണം ആരംഭിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article