കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി; മരിക്കുന്നതിനു തൊട്ടുമുന്‍പ് പോലും ഷെയ്ന്‍ വോണ്‍ ക്രിക്കറ്റ് കളി കാണുകയായിരുന്നു !

തിങ്കള്‍, 7 മാര്‍ച്ച് 2022 (12:37 IST)
മരണമെത്തുന്ന നേരത്ത് ക്രിക്കറ്റ് കളി കാണുകയായിരുന്നു ഷെയ്ന്‍ വോണ്‍. ടെലിവിഷനില്‍ ഓസ്‌ട്രേലിയ-പാക്കിസ്ഥാന്‍ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഷെയ്ന്‍ വോണിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. തായ്‌ലന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ വോണ്‍ കോ സമൂയ് റിസോര്‍ട്ടിലാണ് താമസിച്ചിരുന്നത്. 
 
ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് ഷെയ്ന്‍ വോണിന് ഹൃദയസ്തംഭനമുണ്ടായതെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍ വെളിപ്പെടുത്തി. പെട്ടന്ന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലാകുകയായിരുന്നു താരം. വോണിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറും സുഹൃത്തുമായ ആന്‍ഡ്രു നിയോഫിട്ടൗവാണ് വോണിനെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് 20 മിനിറ്റോളം അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വോണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍