ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്; ഷെയ്ന്‍ വോണിന്റെ മരണത്തിനു പിന്നാലെ മുന്നറിയിപ്പുമായി ഗാംഗുലി

ശനി, 5 മാര്‍ച്ച് 2022 (13:51 IST)
ഷെയ്ന്‍ വോണിന്റെ മരണത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം. വോണിന്റെ മരണം അവിശ്വസനീയമെന്ന് ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ താരവുമായ സൗരവ് ഗാംഗുലി പറഞ്ഞു. ' ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല...മഹാന്‍മാരില്‍ ഒരാള്‍. ജീവിതം വളരെ പ്രവചനാതീതമാണ്. ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവരും മനസ്സിലാക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അരുത്.' ഗാംഗുലി കുറിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍