ഷെയ്ന്‍ വോണിന്റെ മരണകാരണം മദ്യപാനമോ?

തിങ്കള്‍, 7 മാര്‍ച്ച് 2022 (11:00 IST)
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് 52-ാം വയസ്സിലാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ മരണത്തിന് കീഴടങ്ങിയത്. വോണിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളും പ്രചരിക്കുന്നുണ്ട്. അമിത മദ്യപാനമാണ് വോണിന്റെ ആരോഗ്യം മോശമാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മാനേജര്‍ ജെയിംസ് എര്‍സ്‌കിന്‍. 
 
മദ്യപാനം മൂലമാണ് വോണിന്റെ മരണമെന്ന അഭ്യൂഹങ്ങളെ മാനേജര്‍ തള്ളി. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു വോണ്‍. ഇതിന്റെ ഭാഗമായി ഭക്ഷണത്തിലും മദ്യപാനത്തിലും നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. മരണസമയത്തൊന്നും വോണ്‍ മദ്യപിച്ചിരുന്നില്ലെന്നും ജെയിംസ് വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍