അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നത് ഇഷ്ടം, പലതവണ പിടിവീണു; ഷെയ്ന്‍ വോണിന്റെ ചില കുസൃതികള്‍

വെള്ളി, 4 മാര്‍ച്ച് 2022 (20:35 IST)
ഡ്രൈവ് ചെയ്യാന്‍ വളരെ ഇഷ്ടമുള്ള ആളാണ് ഷെയ്ന്‍ വോണ്‍. വെറുതെ ഡ്രൈവ് ചെയ്യുകയല്ല, മറിച്ച് ഓവര്‍ സ്പീഡിന്റെ ആശാനാണ്. പതിവായി അമിത വേഗത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന്റെ പേരില്‍ വോണിന് പിടിവീണിട്ടുമുണ്ട്. 
 
2019 ലാണ് സംഭവം. അപകടമുണ്ടാക്കുന്ന രീതിയില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്ന ഷെയ്ന്‍ വോണിനെ ഡ്രൈവിങ്ങില്‍ നിന്ന് കോടതി വിലക്കി. ഏകദേശം ഒരു വര്‍ഷത്തോളമായിരുന്നു ഈ വിലക്ക്. രണ്ട് വര്‍ഷത്തിനിടെ ആറ് തവണയാണ് വോണ്‍ ആ സമയത്ത് ഓവര്‍ സ്പീഡിന് പിടിക്കപ്പെട്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍