Breaking news: സ്പിൻ ഇതിഹാസം ഷെയ്‌ൻ വോൺ വിടവാങ്ങി: മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്
വെള്ളി, 4 മാര്‍ച്ച് 2022 (19:44 IST)
ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ സ്പിൻ ഇതിഹാസമായ ഷെയ്‌ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്.
തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.