മൊഹാലിയിലും സെഞ്ചുറി നഷ്ടം, നാട്ടിൽ സെഞ്ചുറി നഷ്ടമാകുന്നത് ഇത് നാലാം തവണ

വെള്ളി, 4 മാര്‍ച്ച് 2022 (17:27 IST)
ശ്രീലങ്കക്കെതിരായ മൊഹാലി ടെസ്റ്റിൽ സെഞ്ചുറിക്കരികെ വിക്കറ്റ് നഷ്ടപ്പെടുത്തി റിഷഭ് പന്ത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ്. 96 റൺസുമായി റിഷഭ് പന്ത് 58 റൺസെടുത്ത ഹനുമാ വിഹാരി 45 റൺസുമായി വിരാട് കോലി എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
 
മത്സരത്തിൽ സ്വത‌സിദ്ധമായ രീതിയിൽ കളിച്ച പന്ത് 9 ബൗണ്ടറികളുടെയും 4 സിക്‌സിന്റെയും അകമ്പടിയോട് കൂടിയാണ് 96 റൺസ് നേടിയത്. മത്സരത്തിലെ 76ആം ഓവറിൽ ലങ്കൻ സ്പിന്നർ എംബുൽഡെനിയക്കെതിരെ 22 റൺസായിരുന്നു താരം അടിച്ചെടുത്തത്.
 
ഇ‌ന്ത്യയിൽ കളിച്ച ഒമ്പത് ഇന്നിങ്സുകളിൽ നാലാം തവണയാണ് പന്ത് തൊ‌ണ്ണൂറുകളിൽ പുറത്താകുന്നത്. 92,92,91 എന്നിങ്ങനെയാണ് ഇതിന് മുൻപ് പന്ത് പുറത്തായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍