മോശം കാര്യങ്ങൾ സംഭവിക്കുന്നത് ചിലപ്പോൾ നല്ലതിനാകാം: ഡൽഹി വിട്ടതിനെ കുറിച്ച് ശ്രേയസ് അയ്യർ

ചൊവ്വ, 1 മാര്‍ച്ച് 2022 (17:19 IST)
2021ൽ പരിക്കേറ്റതിനെ തുടർന്ന് ഐപിഎൽ സീസണിൽ പകുതിയോളം മത്സരങ്ങൾ ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് നഷ്ടമായിരുന്നു. എന്നാൽ പരിക്ക് മാറി ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ ടെസ്റ്റിലും ടി20യിലുമായി മികച്ച പ്രകടനമാണ് ശ്രേയസ് അയ്യർ പുറത്തെടു‌ത്തത്.
 
 ഐപിഎല്‍ മെഗാതാരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വന്‍ തുകയ്ക്കാണ്  താരത്തെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഐപിഎല്ലിലെ തന്റെ ടീമായ ഡൽഹി ക്യാപ്പിറ്റൽസ് വിടാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.2021 ഐപിഎൽ സീസണിലെ ആദ്യഘട്ടത്തിൽ ശ്രേയസ് പരിക്കിനെ തുടർന്ന് പിന്മാറിയിരുന്നു.
 
തുടർന്ന് ഐപിഎല്ലിൽ ഡൽഹി നായകസ്ഥാനം ഏറ്റെടുത്തത് റിഷഭ് പന്തായിരുന്നു. ഐപിഎൽ രണ്ടാം ഘട്ടത്തിൽ പരിക്കിൽ നിന്ന് മോചിതനായി ടീമിലെത്തിയെങ്കിലും പന്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ഡൽഹി തയ്യാറായില്ല.
 
പരിക്ക് കാരണമാണ് എനിക്ക് ഡല്‍ഹി വിടേണ്ടി വന്നത്. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഞാനവിടെ ഉണ്ടായിരുന്നു. അവര്‍ എന്നെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയില്ലായിരുന്നു.ചിലപ്പോള്‍ മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് നല്ലതിനായിരിക്കും. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു.ന്യൂസിലന്‍ഡിനെതിരെ ആത്മവിശ്വാസത്തോടെ എനിക്ക് കളിക്കാന്‍ സാധിച്ചു. അയ്യർ പറഞ്ഞു.
 
എനിക്ക് എന്റെ മുന്നോട്ടുള്ള യാത്രയെ പറ്റി വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ടായിരുന്നു. അതിനിടെയാണ് പരിക്ക് സംഭവിച്ചത്.വേളയ്ക്ക് ശേഷം മടങ്ങിയെത്തുകയെന്നത് ഒരിക്കലും അനായാസമായിരുന്നില്ല. പരിക്ക് കാലയളവും പിന്നീട് പരിചരണത്തിലുണ്ടായിരുന്നപ്പോഴും ഞാന്‍ കടുത്ത വേദന അനുഭവിച്ചു. ശ്രേയസ് അയ്യർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍