അതിവേഗ അര്‍ധ സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍

വ്യാഴം, 24 ഫെബ്രുവരി 2022 (20:03 IST)
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന് അര്‍ധ സെഞ്ചുറി. 30 പന്തില്‍ 170 പ്ലസ് സ്‌ട്രൈക് റേറ്റോടെയാണ് ഇഷാന്‍ അര്‍ധ സെഞ്ചുറി തികച്ചത്. ട്വന്റി 20 ഫോര്‍മാറ്റിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് ഇഷാന്‍ സ്വന്തമാക്കിയത്. തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു ഇഷാന്‍ കിഷന്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇഷാന്‍ 39 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സായിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍