'എത്ര വിളിച്ചിട്ടും എഴുന്നേറ്റില്ല'; ഷെയ്ന്‍ വോണിന്റെ മരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

വെള്ളി, 4 മാര്‍ച്ച് 2022 (20:01 IST)
സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഷെയ്ന്‍ വോണ്‍ മരിച്ചതെന്ന് ആരോഗ്യവിദഗ്ധര്‍ സ്ഥിരീകരിച്ചു. തായ്‌ലന്‍ഡിലെ വില്ലയിലാണ് ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്നത്. അവിടെവച്ച് ഷെയ്ന്‍ വോണിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ഉണര്‍ന്നില്ല. ഉടനെ തന്നെ വൈദ്യസഹായം തേടി. ആരോഗ്യവിദഗ്ധരെല്ലാം കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജീവന്‍ തിരിച്ചുപിടിക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
52-ാം വയസ്സിലാണ് ഷെയ്ന്‍ വോണിന്റെ മരണം. 1992 ലാണ് വോണ്‍ ഓസ്‌ട്രേലിയക്കായി ക്രിക്കറ്റില്‍ അരങ്ങേറിയത്. 145 ടെസ്റ്റുകളില്‍ നിന്നായി 708 വിക്കറ്റുകള്‍ നേടി. 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍