1983 ലെ ലോകകപ്പ് നടക്കുമ്പോൾ ടൂർണമെന്റിൽ ഏറ്റവും കുറവ് സാധ്യത കൽപ്പിക്കപ്പെട്ട ടീമായിരുന്നു ഇന്ത്യ. ക്രിക്കറ്റിലെ പ്രതാപികളായ വിൻഡീസിനെതിരെ ഇന്ത്യ ലോർഡ്‌സിൽ കപ്പുയർത്തിയപ്പോൾ വലിയ അത്ഭുതങ്ങൾക്കൊന്നിനായിരുന്നു ലോർഡ്‌സ് സാക്ഷിയായത്. സമാനമായ ഒരു കഥ പറയാനുണ്ട് പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസിനും.
എന്നാൽ നിരവധി പുതുമുഖ താരങ്ങളുമായെത്തിയ രാജസ്ഥാൻ ടൂർണമെന്റിൽ അത്ഭുതങ്ങളായിരുന്നു കാത്തുവെച്ചത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് 9 വിക്കറ്റ് പരാജയം ഏറ്റുവാങ്ങികൊണ്ട് തുടങ്ങിയ രാജസ്ഥാൻ പിന്നീട് വമ്പന്മാരെ പരാജയപ്പെടുത്തി ഫൈനലിലേക്ക് അനായാസമായാണ് പ്രവേശിച്ചത്. ടീമിൽ ഷെയ്‌ൻ വൊൺ,ഗ്രെയിം സ്മിത്ത്,ഷെയ്‌ൻ വാട്ട്‌സൺ എന്നിവർ മാത്രമാണ് ടീമിൽ വമ്പൻ താരങ്ങളായി ഉണ്ടായിരുന്നത് എന്നറിയുമ്പോഴാണ് 2008ലെ വമ്പൻ ടീമുകളെ മലർത്തിയടിച്ച രാജസ്ഥാന്റെ പ്രഭാവം മനസിലാകുക.
യൂസഫ് പത്താൻ 56, ഷെയ്‌ൻ വാട്‌സൺ 28,സ്വപ്‌നിൽ അസ്‌നോദ്‌ക്കർ 28 എന്നിവരായിരുന്നു രാജസ്ഥാന് വേണ്ടി ഫൈനലിൽ മികച്ച പ്രകടനം നടത്തിയത്. പ്രഥമ ഐപിഎൽ ചാമ്പ്യന്മാരായി 14 വർഷങ്ങൾ പിന്നിടുമ്പോളും പിന്നൂടൊരു കിരീടനേട്ടം സ്വന്തമാക്കാൻ രാജസ്ഥാനായിട്ടില്ല.