സർക്കാർ ഓഫീസുകളിൽ ഫൈവ് ഡേ വീക്ക് വരുന്നു

Webdunia
ഞായര്‍, 4 ജൂലൈ 2021 (15:23 IST)
സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനി,ഞായർ ദിവസങ്ങളിൽ അവധി നൽകാനുള്ള നീക്കം വേഗത്തിലാക്കി സർക്കാർ.വി. എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയിലുണ്ടായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ
അഞ്ചു പ്രവൃത്തി ദിവസങ്ങളെന്ന ശുപാര്‍ശയുടെ ചുവടുപിടിച്ചാണ് നീക്കം.
 
ഭരണപരിഷ്‌കാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ആദ്യഘട്ടത്തിൽ ബാങ്കുകൾക്ക് സമാനമായി രണ്ടും നാലും ശനിയാഴ്ചകള്‍ അവധി നൽകാനാണ് ആലോചിക്കുന്നത്. അവധി നടപ്പിൽ വരുത്തിയാൽ പൊതു അവധി, പ്രത്യേക അവധി, നിയന്ത്രിത അവധി എന്നിവയില്‍ കുറവ് വരുത്തും.
 
നിലവിൽ 7 മണിക്കൂർ പ്രവർത്തിസമയം എന്നത്  അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ വര്‍ധിച്ചേക്കും. ഒന്നര മണിക്കൂര്‍ വര്‍ധിപ്പിക്കാനാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശ. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചര വരെയായി പ്രവൃത്തി സമയം മാറ്റണമെന്നും ശുപാര്‍ശയുണ്ടായിരുന്നു. നിലവിൽ സെക്രട്ടേറിയറ്റ് പോലുള്ള ചില സ്ഥാപനങ്ങളിൽ ഴെികെ പത്തു മുതൽ അഞ്ചു മണി വരെയാണ് പ്രവൃത്തി സമയം. 

അനുബന്ധ വാര്‍ത്തകള്‍

Next Article