പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച് 19കാരന്‍

ശ്രീനു എസ്

ശനി, 3 ജൂലൈ 2021 (17:44 IST)
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച് 19കാരന്‍. വര്‍ക്കല ചെമ്മരുതി സ്വദേശിയായ യുവതിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി ഒരു മണിക്കാണ് നടയറ സ്വദേശിയായ നൗഫല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും പെണ്‍കുട്ടിയെ തന്നോടൊപ്പം ഇറക്കിവിടണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തത്. 
 
നേരത്തേ നൗഫലിന്റെ ശല്യം കാരണം പെണ്‍കുട്ടി രക്ഷിതാക്കളോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നൗഫലിനെ വിലക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം. വീടിന്റെ ജനല്‍ ചില്ലകള്‍ നൗഫല്‍ പൊട്ടിച്ചു. യുവാവ് കൈയില്‍ പെട്രോളും കരുതിയിരുന്നു. പിന്നാലെ പൊലീസ് എത്തി തന്ത്രപൂര്‍വം യുവാവിനെ കീഴ്‌പ്പെടുത്തി അറസ്റ്റുചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍