200 കോടിയുടെ എം ഡി എം എ പിടികൂടി; രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട കൊച്ചിയില്‍ നിന്ന്

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2018 (19:48 IST)
കൊച്ചി: കൊച്ചി നഗരത്തിൽ നിന്നും 200 കോടിയുടെ മെത്തലിൽ ഡയോക്സി മെത്തഫിറ്റമിൻ (എം ഡി എം എ) എക്സൈസ് പിടികൂടി. പാർസൽ സർവീസ് വഴി കടത്താൻ ശ്രമിക്കവെയാണ് 32 കിലോ എം ഡി എം എ എക്സൈസ് പിടികൂടിയത്. 
 
യാതൊരു വിധ പരിശോധനയിലും കണ്ടെത്താത്ത തരത്തിൽ തുണികൾക്കിടയിൽ ഒളിപ്പിച്ച ശേഷം കറുത്ത ഫിലിംകൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മയക്കുമരുന്നുകൾ കണ്ടെടുത്തത്. എട്ട് വലിയ പെട്ടികളിലായാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. 
 
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്തിന് ലഭിച്ച് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ രണ്ടുപേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ് കൊച്ചിയിലുണ്ടായതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്ത് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article