ഓപ്പോയുടെ ഉപ ബ്രാൻഡായ റിയല്‍മി പുതിയ സ്മാർട്ട് ഫോണായ റിയൽമി 2 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4 ജിബി റാം, 64 ജിബി റോം, 6 ജിബി റാം, 64 ജി.ബി റോം, 8 ജിബി റാം, 128 ജിബി റോം എന്നിങ്ങനെ മൂന്നു വേരിയന്റുകളായാണ് റിയൽ മി 2 പ്രോ ഇന്ത്യൻ വിപണിയിൽ വിൽപന നടത്തുക. റിയല്‍ മി സി1 ഫോണുകളും ഉടന്‍ കമ്പനി ഇന്ത്യൻ വിപണിയില്‍ എത്തിക്കും
4 ജിബി റാം, 64 ജിബി റോം 13,990 രൂപയ്ക്കും 6 ജിബി റാം, 64 ജി.ബി റോം 15,990 രൂപയ്ക്കും 8 ജിബി റാം, 128 ജിബി റോം 17,990 രൂപയ്ക്കുമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുക. ഒക്ടോബര്‍ 11ന് ഫോണിന്റ ആദ്യ വിൽപന ആരംഭിക്കും. ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് ഫോൺ വാങ്ങാനാവുക.
ഡ്യൂ ഡ്രോപ് ഫുള്‍ സ്‌ക്രീന്‍ സാങ്കേതിക വിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത് റിയൽ മി 2 പ്രോയിലൂടെയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓഷ്യൻ ബ്ലു, ഓഷ്യൻ ബ്ലാക്, ഐസ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.