കൊവിഡിന്റെ അനന്തരഫലമായി പെരുമ്പാവൂരില്‍ പതിനഞ്ചുകാരന് കാഴ്ച ഭാഗീകമായി നഷ്ടപ്പെട്ടു. കഴിഞ്ഞ നവംബര്‍ 20ന് ഡീന്‍ എന്ന പതിനഞ്ചുകാരന് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഒരുമാസം ആകുമ്പോഴേക്കും പോസ്റ്റ് കോവിഡ് സിന്‍ഡ്രം മൂലമുള്ള അസ്വസ്ഥതകള്‍ കാണാന്‍ തുടങ്ങി. ഇത് കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുകയും ഡീനിന് പകുതി കാഴ്ച നഷ്ടമാകുകയും ചെയ്തു.
ചികിത്സ കൃത്യസമയത്ത് ലഭിച്ചതുകൊണ്ടാണ് കാഴ്ച പൂര്‍ണമായും നഷ്ടപ്പെടാത്തത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ ഡീന്‍.