അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണവും ശശി തള്ളി. ജീവിതത്തിൽ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്നും ശശി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് എതിരെ പ്രവർത്തിച്ചു എന്ന ആരോപണവും ശശി നിഷേധിച്ചു. തനിക്ക് സി.പി.ഐ വിരോധമില്ലെന്നും ഇടത് ഐക്യത്തിന് വേണ്ടിയാണു പ്രവർത്തിച്ചതെന്നും ശശി പറഞ്ഞു.