തിരെഞ്ഞെടുപ്പ് കഴിയും വരെ അധ്യക്ഷനായി തുടരും: സുധാകരനും മറിച്ചൊരു അഭിപ്രായമില്ല: മുല്ലപ്പള്ളി

തിങ്കള്‍, 25 ജനുവരി 2021 (14:42 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ കെപി‌സിസി പ്രസിഡ്നന്റ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് പാർട്ടിയെ നയിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ. തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടിയുടെ ആലോചനയിൽ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
 
സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുമ്പോള്‍ സാമൂദായിക പരിഗണന നോക്കും. ശശി തരൂര്‍ എം.പിക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കും. ഇലെക്ഷൻ കഴിയുന്നത് വരെ താൻ തുടരുന്നതിൽ കെ സുധാകരനും മറ്റൊരു അഭിപ്രായം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ കൊയിലാണ്ടി, കല്‍പ്പറ്റ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കുമെന്നും ഇതോടെ കെപിസിസി അധ്യക്ഷ സ്ഥാനം കെ സുധാകരൻ ഏറ്റെടുക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍