കുട്ടനാടും മുട്ടനാടും വേണ്ട, തോറ്റ പാർട്ടിക്ക് പാലാ സീറ്റ് നൽകാനാവില്ലെന്ന് മാണി സി കാപ്പൻ

ശനി, 23 ജനുവരി 2021 (13:02 IST)
പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി കാപ്പൻ. പാലയിൽ തന്നെ മത്സരിക്കും. തോറ്റ പാർട്ടിക്ക് സീറ്റ് നൽകാനാവില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. കുട്ടനാടും ഇല്ല, മുട്ടനാടും ഇല്ല. പാലയില്‍ മത്സരിച്ചാണ് വിജയിച്ചത്. തനിക്ക് നീന്താനറിയില്ല. അതിനാൽ കുട്ടനാടിലേക്കില്ല. ഇനിയും പാലായിൽ തന്നെ മത്സരിക്കും മാണി സി കാപ്പൻ പറഞ്ഞു.
 
നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ് പാലായിലേത്.അത് തോറ്റ പാര്‍ട്ടിക്ക് കൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ല. അതേസമയം എ‌കെ ശശീന്ദ്രൻ വിഭാഗം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത് അസാധാരണ നടപടിയാണെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍