ബംഗാൾ പിടിക്കാൻ മോദിയും ഇറങ്ങും, തിരെഞ്ഞെടുപ്പ് വരെ എല്ലാ മാസവും ബംഗാൾ സന്ദർശിക്കും

ശനി, 23 ജനുവരി 2021 (08:35 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനം ഇന്ന്. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ആം ജന്മവാര്‍ഷികം ആചരിക്കുന്ന പരാക്രം ദിവസമായ ഇന്ന് കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍  നടക്കുന്ന അനുസ്മരണ പരിപാടിയില്‍ മോദി പങ്കെടുക്കും.
 
അതേസമയം ബംഗാളിൽ ഭരണം കൈക്കലാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. അമിത്ഷാക്ക് പിന്നാലെ മോദിയും എല്ലാ മാസവും പശ്ചിമബംഗാള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനം എറ്റുത്തതായാണ് റിപ്പോർട്ടുകൾ. ബംഗാളിലെ മുന്‍ മന്ത്രി സുവേന്ദു അധികാരിയടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗമെത്തിയത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അസമിൽ ഭരണം നിലനിർത്താനുള്ള പ്രചാരണ പരിപാടികള്‍ക്കും പ്രധാനമന്ത്രിയും അമിത്ഷായും തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍