നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായി ഉയർന്നിരുന്നു. കെ സുധാകരനോ, കെ മുരളീധരനോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യമാണ് അണികളിൽ നിന്നും ഉയർന്നത്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും ഇരുവർക്കും അനുകൂലമായി പോസ്റ്ററുകളും ബാനറുകളും ഉയരുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്ന് സുധാകരൻ പരസ്യമായി വ്യക്തമാക്കിയിരിക്കുന്നത്.