ജയിച്ച സീറ്റ് വിട്ടുനൽകില്ലെന്ന് കാപ്പൻ, നേതാക്കളെ വിളിപ്പിച്ച് ശരദ് പവാർ

തിങ്കള്‍, 25 ജനുവരി 2021 (13:13 IST)
പാലാ ഉൾപ്പടെ നിലവിൽ എൻസി‌പി വിജയിച്ച ഒരു സീറ്റും വിട്ടുനൽകേണ്ടതില്ലെന്ന് ശരദ്‌ പവാര്‍ പറഞ്ഞതായി മാണി സി കാപ്പന്‍. മുംബൈയില്‍ ശരദ്‌ പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എ.കെ ശശീന്ദ്രനോടും പീതാംബരന്‍ മാഷിനോടും തന്നോടും ഡല്‍ഹിക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു. നിലവില്‍ വിജയിച്ചിട്ടുള്ള ഒരു സീറ്റും വിട്ടുകൊടുത്തുള്ള ഒരു സമവായവും വേണ്ട എന്നാണ് എൻസി‌പിയുടെ നിലപാട്. അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍