നടി പ്രവീണയെ മത്സരിപ്പിക്കാൻ ബിജെപി നീക്കം, കൃഷ്‌ണകുമാറിനും രാജസേനനും സീറ്റ് ലഭിച്ചേക്കും

ശനി, 23 ജനുവരി 2021 (14:55 IST)
നിയമസഭാ തിരെഞ്ഞെടുപ്പിൽ സിനിമാരംഗത്തുള്ളവരെ കൂടുതലായി അണിനിരത്താൻ ബിജെപി നീക്കം. നടി പ്രവീണയെ സ്ഥാനാർത്ഥി ആക്കാനുള്ള ശ്രമത്തിലാണ് ബിജെപി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഏതെങ്കിലും സീറ്റിലായിരിക്കും പ്രവീണയെ മത്സരിപ്പിക്കുകയെന്നാണ് സൂചന.
 
അതേസമയം സംവിധായകൻ രാജസേനൻ ബിജെപി ടിക്കറ്റിൽ ഇത്തവണയും മത്സരിച്ചേക്കും. തിരുവനന്തപുരം ജില്ലയിൽ സ്ഥാനാർത്ഥിയായി നടൻ കൃഷ്‌ണകുമാറിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. എന്നാൽ കൃഷ്‌ണകുമാറിന് വിജയസാധ്യതയില്ലെന്ന വാദവുമായി ഒരു വിഭാഗം രംഗത്തുണ്ട്. അതേസമയം രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി ഇത്തവണ മത്സരത്തിനില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍