കിഴക്കമ്പലം പഞ്ചായത്തിലെ സംഘര്‍ഷം: വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേസ്

ശ്രീനു എസ്
തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (21:27 IST)
എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷം സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആവശ്യപ്പെട്ടതനുസരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
അതേസമയം മൂന്ന് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പറഞ്ഞു. നാളെ ( ഡിസംബര്‍16) നടക്കുന്ന വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

Next Article