തിരുവനന്തപുരത്ത് 222 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 198 പേര്‍ക്കു രോഗമുക്തി

ശ്രീനു എസ്

തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (19:48 IST)
തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 198 പേര്‍ രോഗമുക്തരായി. നിലവില്‍ 3,233 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72)യുടെ മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
 
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,476 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,014 പേര്‍ വീടുകളിലും 110 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,584 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍