ബന്ധുനിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചത് നല്ല കാര്യമാണെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. മുൻ സർക്കാരിൽ നിന്നും വ്യത്യസ്‌തമായി അന്തസായിട്ടാണ് ജയരാജൻ രാജിവച്ചതെന്നും വിഎസ് കൂട്ടിച്ചേർത്തു.
യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളുണ്ടായപ്പോഴെല്ലാം തീരുമാനങ്ങളും, പ്രക്ഷോഭങ്ങളുമായി തുടര്‍ന്ന് പോവുകയായിരുന്നു. എന്നാല്‍ ജയരാജന്റെ രാജി അന്തസ്സോടെയുള്ളതാണെന്നും വിഎസ് പറഞ്ഞു.
ആരോപണം വന്നപ്പോൾ ജയരാജൻ രാജിവയ്‌ക്കാൻ തയ്യാറായി. മുന്നണികൾ തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങൾ മനസിലാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഭരണപരിഷ്‌കരണ കമ്മിഷന്റെ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഎസ്.