ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ വര്‍ഷത്തെ പ്രതീക്ഷിത വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകാത്തതിനാല്‍ റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ വൈദ്യുതി നിരക്കുകള്‍ പരിഷ്‌കരിക്കുന്നു. ബോര്‍ഡില്‍ നിന്നും പ്രതീക്ഷിത വരവ് ചെലവുകളുടെ കണക്ക് ലഭ്യമല്ലാത്തതിനാല്‍ കമ്മിഷന്‍ സ്വമേധയാ തയ്യാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് പരിഷ്‌കരിക്കുന്നത്.
പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില കുത്തനെ കുറയുകയും മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുകയും ചെയ്തതിനാല്‍ ഈ വര്‍ഷം ബോര്‍ഡ് 600 കോടി ലാഭം നേടുമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതനുസരിച്ച് വൈദ്യുതി നിരക്ക് കുറയ്ക്കാനാണ് നീക്കം.
സംസ്ഥാനത്ത് കമ്മീഷന്‍ നിലവില്‍ വന്ന ശേഷം ആദ്യമായാണ് സ്വന്തം നിലയില്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 30നകം പ്രതീക്ഷിത വരവുചെലവ് കണക്കുകളും താരിഫ് പരിഷ്‌കരണ അപേക്ഷയും ബോര്‍ഡ് കമീഷന് സമര്‍പ്പിക്കണമായിരുന്നു.
എന്നാല്‍ ഇക്കൊല്ലം മാര്‍ച്ച് 31 വരെയും ബോര്‍ഡ് അത് സമര്‍പ്പിച്ചില്ല.