നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തീരുമാനം പത്ത്, പ്ലസ് 2 പരീക്ഷകൾ കൂടി കണക്കിലെടുത്ത്: കമ്മീഷൻ

Webdunia
ശനി, 2 ജനുവരി 2021 (14:27 IST)
10,12 പരീക്ഷാ തീയതികൾ കൂടി കണക്കിലെടുത്തുകൊണ്ടാകും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തീയതി പ്രഖ്യാപിക്കുമ്പോള്‍ റംസാന്‍ മാസവും കണക്കിലെടുക്കുമെന്നും തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 
സ്കൂളുകളിലാണ് പകുതിയിലധികം ബൂത്തുകളും സജ്ജീകരിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും അധ്യാപകരാണ്. അതിനാൽ തന്നെ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന ആശങ്ക തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. 
 
മെയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് സി.ബി.എസ്ഇ ബോര്‍ഡ് പരീക്ഷകള്‍.കേരളത്തില്‍ 10, 12 ക്ളാസുകളിലേക്കുള്ള പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ മുപ്പത് വരെ നടത്താനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ഏപ്രിൽ രണ്ടാം വാരം റംസാൻ മാസവും ആരംഭിക്കും.ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാകും തീയതി നിശ്ചയിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article