കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താല്‍പര്യത്തിന് എതിരായി നില്‍ക്കുന്നവരാണെന്ന് നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എ ഓ രാജഗോപാല്‍ പറഞ്ഞു. നിയമം കൊണ്ടുവരുന്നതിനായി കോണ്‍ഗ്രസ് മുന്‍പ് അവരുടെ പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നതായും സിപിഎം ഇക്കാര്യത്തിന് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ കാരണങ്ങളാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കെസി ജോസഫാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചത്. കേന്ദ്രത്തെ രൂക്ഷമായാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കര്‍ഷകരുടെ വിലപേശല്‍ കോര്‍പറേറ്റുകള്‍ക്ക് മുമ്പില്‍ ദുര്‍ബലമാകുമെന്നും ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവിലപോലും നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.