പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: വനിതാ കമ്മീഷന്‍

ശ്രീനു എസ്

ബുധന്‍, 30 ഡിസം‌ബര്‍ 2020 (13:25 IST)
കാസര്‍ഗോഡ്: പ്രായമായവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കളക്ടറേറ്റില്‍ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പ്രായമായവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രത്യേകമായി പരിഗണിച്ച്, ഇത്തരം പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കും. സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പ്രായവരെ അനാഥാലയങ്ങളില്‍ കൊണ്ടുതള്ളുന്ന പ്രവണത കേരളത്തില്‍ കൂടി വരികയാണ്. ഇത്തരം ചെയ്തികള്‍ സാസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് അവര്‍ പറഞ്ഞു.
 
നീലേശ്വരത്തെ വയോധികയെ ഭര്‍തൃ സഹോദരനും ഭാര്യയും മാനസികമായി പീഡിപ്പിക്കുന്നവെന്ന പരാതിയില്‍, വയോധികയുടെ വീട് സന്ദര്‍ശിച്ച്, അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ക്ക് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഭര്‍ത്താവ് മരിച്ച, മൂന്ന് പെണ്‍മക്കളുടെ മാതാവ് കൂടിയായ വയോധിക ഭര്‍ത്താവിന് കൂടി അവകാശപ്പെട്ട വീട്ടില്‍ താമസിക്കുമ്പോഴാണ്, ഭര്‍തൃ സഹോദരനും ഭാര്യയും കൂടി മാനസികമായി പീഡിപ്പിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍തൃസഹോദരനും ഭാര്യയ്ക്കും സ്വന്തമായി വീട് ഉണ്ടായിട്ടും, അവര്‍ അത് വാടകയ്ക്ക് നല്‍കിരിക്കുകയാണ്. തന്നെ മാനസികമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവര്‍ കൂടെ താമസിക്കുന്നത് എന്നാണ് വയോധിക പരാതിയില്‍ ഉന്നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍