തീരുമാനം അതിവേഗത്തില്‍; എളമരം കരീം സിപിഎം രാജ്യസഭാ സ്ഥാനാർഥി

Webdunia
വെള്ളി, 8 ജൂണ്‍ 2018 (16:17 IST)
സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർഥിയായി എളമരം കരീമിനെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എളമരം കരീം. നേരത്തെ വിഎസ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയും രണ്ട് തവണ എംഎൽഎയുമായിരുന്നു അദ്ദേഹം.

മറ്റൊരു സീറ്റിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വത്തിനെ തീരുമാനിച്ചിരുന്നു. മൂന്നാമത് സ്ഥാനാർഥിയെ നിർത്തുന്ന കാര്യം ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കേരളത്തില്‍ നിന്ന് മൂന്ന് സീറ്റിലേക്കാണ് ഒഴിവുവരുന്നത്. യുഡിഎഫിന് ജയിക്കാന്‍ കഴിയുന്ന സീറ്റ്‌ കേരളാ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് വിട്ടുനല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article