അഞ്ചു ലക്ഷം രൂപയുടെ മയക്കു മരുന്നുമായി രണ്ട് പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 27 ജനുവരി 2021 (12:35 IST)
ആലുവ: അഞ്ചു ലക്ഷം രൂപ വിലവരുന്ന പതിനാലു ഗ്രാം എം.ഡി.എം.എ എന്ന മയക്കു മരുന്നുമായി രണ്ട് പേരെ എക്‌സൈസ് സംഘം അറസ്‌റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22). സുധീഷ് (23) എന്നിവരാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.
 
ആലുവ നെടുമ്പാശേരി മേഖലയില്‍ മയക്കു വിതരണം ചെയ്യുന്നവരാണ് ഇവര്‍ എന്നാണ് നിഗമനം. കര്‍ണ്ണാടകയില്‍ നിന്നും മലപ്പുറം നിലമ്പൂരിലെ ഒരാള്‍ വന്‍  തോതില്‍ ഈ മയക്കു മരുന്ന് കൊണ്ടുവരുന്നുണ്ടെന്നും അവിടെ നിന്നാണ് ഇവര്‍ക്ക് ഇത് ലഭിക്കുന്നതെന്നും എക്‌സൈസ് സംഘം അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article