ദിവസേന 1500 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഭക്തര്‍ക്ക് നാലമ്പലത്തിനകത് പ്രവേശനം അനുവദിക്കില്ല. ഇതിനൊപ്പം സാമൂഹിക അകലം പാലിച്ചാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രവേശനം ലഭിക്കുന്നവര്‍ക്ക് നന്നായി ദര്ശനം ലഭിക്കുന്നുണ്ടെന്നാണ് ഭക്തരുടെ അഭിപ്രായം.