സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് നിയുക്ത ധനമന്ത്രി ഡോ ടിഎം തോമസ് ഐസക്. അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയലൂടെയാണ് സംസ്ഥാനം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് എല്ലാം വ്യക്തമാകുന്നതിനായി ധവളപത്രമിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കിലും അതിനായി തന്റെ പക്കല്‍ മാജിക് ഒന്നും ഇല്ല. കടം വാങ്ങുന്ന തുകയുടെ 60 ശതമനത്തിലേറെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുകയാണ് ചെയ്യുന്നത്. പണമില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വികസന പദ്ധതികളില്‍ 51 ശതമാനം മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്നും തോമസ് ഐസക് വ്യക്തമാക്കി.
വികസനം അത്യാവശ്യമാണെങ്കിലും പ്രകൃതിയേയും മണ്ണിനെയും സംരക്ഷിച്ചു കൊണ്ടുവേണം അവ നടപ്പാക്കേണ്ടത്. വികസനത്തില്‍ പാവങ്ങളെയും സാധാരണക്കാരെയും ഉള്‍പ്പെടുത്തും. യുഡിഎഫിന്റെ മദ്യനയം കൊണ്ട് മദ്യവ്യവസായത്തില്‍ നിന്ന് നികുതി വരുമാനം കുറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.