ഭൂമി വിവാദം: ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (21:21 IST)
തിരുവനന്തപുരം സബ് കളക്‍ടര്‍ ദിവ്യ എസ് അയ്യരെ സ്ഥലം മാറ്റി. വര്‍ക്കല ഭൂമി കൈമാറ്റ വിവാദത്തിന് പിന്നാലെയാണ് തദ്ദേശ വകുപ്പിലേക്ക് ദിവ്യ അയ്യരെ സ്ഥലം മാറ്റിയത്. 
 
കെ എസ് ശബരിനാഥന്‍ എം എല്‍ എയുടെ ഭാര്യ കൂടിയായ ദിവ്യയുടെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചത് സി പി എമ്മിന്‍റെയും വര്‍ക്കല എം എല്‍ എ വി ജോയിയുടെയും കടുത്ത നിലപാടുകളാണ്. ഒരു കോടിയോളം വിലമതിക്കുന്ന സ്വകാര്യഭൂമി വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് തിരികെ നല്‍കിയ സംഭവമാണ് വിവാദത്തിന് വഴിവച്ചത്.
 
ശബരിനാഥന്‍റെ താല്‍പ്പര്യപ്രകാരമാണ് ഭൂമി വിട്ടുകൊടുത്തതെന്ന ആരോപണമാണ് സബ് കളക്‍ടര്‍ക്ക് നേരിടേണ്ടിവന്നത്. എന്നാല്‍ ഭൂമിയുടെ ഉടമയെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഭൂസംരക്ഷണ നിയമപ്രകാരമാണ് തീരുമാനമെടുത്തതെന്നുമായിരുന്നു ദിവ്യ പ്രതികരിച്ചത്.
 
ലാന്‍ഡ് റെവന്യൂ കമ്മീഷണറും തിരുവനന്തപുരം കളക്‍ടര്‍ വാസുകിയും ഈ വിഷയത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദിവ്യയ്ക്കെതിരായ നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article