ഇനിയുള്ള യാത്ര ഒന്നിച്ച്; ദിവ്യയും ശബരീനാഥും വിവാഹിതരായി

വെള്ളി, 30 ജൂണ്‍ 2017 (10:23 IST)
കെ എസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ്.അയ്യര്‍ ഐഎഎസും തമ്മിലുള്ള വിവാഹം മഗളകരമായി നടന്നു. തക്കല ശ്രീകുമാര സ്വാമി ക്ഷേത്രത്തില്‍ രാവിലെ 9.30-നും 10.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആയിരുന്നു താലികെട്ട്.
 
ആടയാഭരണങ്ങള്‍ അധികമൊന്നുമില്ലാതെ രണ്ടുമാല മാത്രമാണ് വധുവിന്റെ കഴുത്തിലെ ആഭരണം. ചുവപ്പു നിറത്തിലുള്ള മനോഹരമായ പട്ടുസാരിയുടുത്തു വധു എത്തിയപ്പോള്‍ അതേപോലെ സിമ്പിള്‍ ആയിട്ടാണ് വരനും കൂട്ടരും എത്തിയത്. വിവാഹം ലളിതമാക്കുന്നതിനൊപ്പം ഹരിതസൗഹൃദമാക്കാനും ഇവരും തീരുമാനിച്ചിരിക്കുകയാണ്. 
 
വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വനം വകുപ്പില്‍ നിന്ന് ശേഖരിച്ച വൃക്ഷതൈകള്‍ നല്‍‌കും. വാഴത്തടയും ഈറയും കുരുത്തോലയും ചേരുന്ന വിവാഹ പന്തല്‍ ആണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക