യുവതിയെ പീഡിപ്പിച്ചു; ഇന്ത്യക്കാരനായ യോഗാഗുരുവിന് 9 മാസമം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (17:27 IST)
സിംഗപ്പൂർ: യുവതിയെ പീഡിപ്പിച്ചതിന് ഇന്ത്യക്കാരനായ യോഗാ ഗുരുവിന് ഒൻപത് മാസം തടവും ആയിരം സിംഗപ്പൂർ ഡോളർ പിഴയും സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചു. രാജേഷ് കുമാർ പ്രസാദ് എന്ന യോഗാ പരിശീലകനാണ് യുവതിയെ പീഡിപ്പച്ചതിന് ശിക്ഷിക്കപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
 
2015ലായിരുന്നു സംഭവം. യോഗാ പരിശീലന കേന്ദ്രത്തിലെ അസിസ്റ്റന്റ് മാനേജറായ യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതോടെ യുവതി കെന്ദ്രത്തിൽനിന്നും പുറത്തേക്ക് പോവുകയായിരുന്നു. യുവതിയെ പിന്തുടർന്നെത്തിയ പ്രതി കഴുത്തിൽ പിടിക്കുകയും പിറകിലേക്കു തള്ളിയിടുകയും ചെയ്തു എന്നണ് യുവതി പരാതിയിൽ പറയുന്നത്. 
 
കൊൽക്കത്തയിൽ നിന്നുമാണ് ഇയാൾ യോഗാ പരിശീലകനായി അംഗീകാരം നേടുന്നത്. തുടർന്നാണ് സിംഗപ്പൂരിൽ എത്തുന്നത്. കോടതി വിധിക്കെതിരെ മേൽകോടതികളെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ് കുമാർ.

അനുബന്ധ വാര്‍ത്തകള്‍

Next Article