നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

Webdunia
ബുധന്‍, 4 ഏപ്രില്‍ 2018 (14:02 IST)
നടൻ ജയസൂര്യ ചെലവന്നൂർ കായൽ കൈയേറി വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത് കൊച്ചി പൊളിച്ചു നീക്കുന്നു. ബോട്ടുജെട്ടിയും ചുറ്റുമതിലുമാണ് കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കുന്നത്.

ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. ഇതേതുടർന്നാണ് കോർപ്പറേഷൻ കൈയേറ്റം പൊളിച്ച് നീക്കിയത്.

കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്.

ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article