തിരുവനന്തപുരം : കഴിഞ്ഞ ദിവസം നെടുമങ്ങാട് കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മുതദേഹം PA അസീസ് എഞ്ചിനീയറിംഗ് കോളേജ് ഉടമ അബിദുൾ അസീസ് താഹയുടേതാണെന്നും മരണം ആത്മഹത്യ തന്നെയെന്നും കൂടുതൽ സ്ഥിരീകരിക്കുന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് താഹയുടെ മൊബൈൽ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി. "മരണമല്ലാതെ മറ്റൊരു വഴിയില്ല" എന്ന വാചകം താഹയുടെ മൊബൈൽ ഫോൺ ഗ്യാലറിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൊബൈൽ ഫോൺ മൃതദേഹത്തിനടുത്തു നിന്നാണ് ലഭിച്ചത്.